കുടുംബത്തിലെ മൂന്നുപേര്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവത്തില്‍ ഗൃഹനാഥന് അറസ്റ്റില്‍
കൊല്ലം: കേരളപുരത്ത് കുടുംബത്തിലെ മൂന്നുപേര്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവത്തില്‍ ഗൃഹനാഥന് എഡ്വേര്‍ഡിനെ പോലിസ് അറസ്റ്റുചെയ്തു. ഭാര്യ വര്‍ഷയെയും രണ്ടുവയസും, മൂന്നുമാസവും പ്രായമുളള കുഞ്ഞുങ്ങളെയും വിഷം കുത്തിവച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. ഭാര്യയെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം വിഷം കുത്തിവച്ചു കൊലപ്പെടുത്തി. പിന്നീട് കുട്ടികള്‍ക്ക് ജ്യൂസില്‍ വിഷം കലക്കി നല്കി കൊലപ്പെടുത്തുകയായിരുന്നു.
എഡ്വേര്‍ഡ് സ്വയം വിഷം കുത്തിവച്ചു മരിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ പ്രതിയുടെ അറസ്റ്റ് ഇന്നാണ് പോലിസ് രേഖപ്പെടുത്തിയത്. മൂത്ത കുട്ടിയോടുള്ള സ്നേഹക്കൂടുതല് കൊണ്ടാണ് ആ കുട്ടിയെ ഒഴിവാക്കിയതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.
വിദേശത്തുള്ള തന്റെ ജ്യേഷ്ഠനെ ഫോണ്‍ ചെയ്ത ശേഷം മൂത്ത മകളെ നോക്കിക്കൊള്ളണമെന്ന് എഡ്വേര്‍ഡ് ആവശ്യപ്പെട്ടതായും പറയുന്നു. റിമാന്റ് ചെയത പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷമായി വര്‍ഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നതായും പോലിസ് പറയുന്നു.