പാലായില്‍ ബിജെപി- യുഡിഎഫ് ധാരണയെന്നു മാണി സി കാപ്പന്‍

ഓരോ ബൂത്തില്‍ നിന്നും 35 വോട്ടുവീതം യുഡിഎഫിനു മറിക്കാനാണ് ബിജെപി തീരുമാനം

Update: 2019-09-22 04:00 GMT

പാലാ: പാലായിലെ ജനവിധി നാളെ. രാഷ്ട്രീയ-സാമുദായിക-വികസന-അഴിമതി വിഷയങ്ങളിലെ ആരോപണ-പ്രത്യാരോപണങ്ങളിലൂടെ മുഖരിതമായ പ്രചാരണഘട്ടത്തിനൊടുവില്‍ പാലാ സ്വന്തമാക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ത്ഥികളും വിവിധ മുന്നണികളും. ഉപതെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചെങ്കിലും പാലായുടെ ഹൃദമിടിപ്പു അടുത്തറിയാനും തങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്താനുമുള്ള തിരക്കിട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍. ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ടു ഓരോ ബൂത്തില്‍ നിന്നും 35 വോട്ടുവീതം യു.ഡി.എഫിനു മറിക്കാനാണ് ബി.ജെ.പി തീരുമാനം. ഇക്കാര്യത്തില്‍ ഇരു മുന്നണികളുടെയും നേതാക്കള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

Tags:    

Similar News