മരട് ഫ്ളാറ്റ് പൊളിക്കല്‍: സര്‍ക്കാര്‍ നടപടിക്ക് ചുക്കാന്‍ പിടിക്കാൻ ഗിന്നസ് റെക്കോഡ് ഉടമ എന്‍ജിനീയര്‍ സര്‍വത്തേ

സര്‍വത്തേയുമായി ആലോചിച്ച ശേഷം ഫ്ളാറ്റ് പൊളിക്കുന്ന കമ്പനിയെ വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് കമ്പനികളെ പരിഗണിക്കുന്നുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ പൊളിച്ചു തീര്‍ക്കാന്‍ സാധിക്കുന്ന രണ്ട് കമ്പനിയെ തിരഞ്ഞെടുക്കാനാണ് സാധ്യത.

Update: 2019-10-08 06:58 GMT

തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഇന്‍ഡോറില്‍ നിന്ന് ഗിന്നസ് റെക്കോഡ് ഉടമയായ വിദഗ്ധ എന്‍ജിനിയര്‍ വരുന്നു. ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ള എന്‍ജിനിയര്‍ എസ്.ബി സര്‍വത്തേയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി എത്തുന്നത്.

സര്‍വത്തേയുമായി ആലോചിച്ച ശേഷം ഫ്ളാറ്റ് പൊളിക്കുന്ന കമ്പനിയെ വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് കമ്പനികളെ പരിഗണിക്കുന്നുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ പൊളിച്ചു തീര്‍ക്കാന്‍ സാധിക്കുന്ന രണ്ട് കമ്പനിയെ തിരഞ്ഞെടുക്കാനാണ് സാധ്യത.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഖനന എന്‍ജിനിയറാണ് എസ്.ബി.സര്‍വത്തെ. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിലും ഖനനത്തിലും വിദഗ്ധനാണ്. അകത്ത് സ്‌ഫോടനം നടത്തി ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. വ്യാഴാഴ്ച കേരളത്തില്‍ എത്തുന്ന സര്‍വത്തയെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ മേല്‍നോട്ടം വഹിക്കാന്‍ സർക്കാർ നിയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിൽ നിന്നും ഉപദേശങ്ങളും സ്വീകരിക്കും.

Tags:    

Similar News