അത്യാധുനിക മറൈന്‍ ആംബുലന്‍സ് 'പ്രതീക്ഷ ' നീറ്റിലേക്ക്

കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം. അപകടത്തില്‍ പെടുന്നവര്‍ക്ക് ദുരന്ത മുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം അതിവേഗം കരയിലെത്തിക്കാന്‍ ഈ ആംബുലന്‍സുകള്‍ സഹായിക്കും. 23 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവുമുള്ള ഈ ആംബുലന്‍സുകളില്‍ 10 പേരെ വരെ ഒരേ സമയം കിടത്തി ചികില്‍സിക്കാന്‍ സാധിക്കും

Update: 2020-08-26 10:34 GMT

കൊച്ചി : മല്‍സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളില്‍ അതിവേഗത്തില്‍ അടിയന്തര രക്ഷ പ്രവര്‍ത്തനം നടത്താന്‍ സഹായകമാവുന്ന ആദ്യ അത്യാധുനിക മറൈന്‍ ആംബുലന്‍സ് 'പ്രതീക്ഷ' നീറ്റിലിറങ്ങുന്നു.കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം. അപകടത്തില്‍ പെടുന്നവര്‍ക്ക് ദുരന്ത മുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം അതിവേഗം കരയിലെത്തിക്കാന്‍ ഈ ആംബുലന്‍സുകള്‍ സഹായിക്കും. 23 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവുമുള്ള ഈ ആംബുലന്‍സുകളില്‍ 10 പേരെ വരെ ഒരേ സമയം കിടത്തി ചികില്‍സിക്കാന്‍ സാധിക്കും.

പ്രാഥമിക ചികില്‍സക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, 24 മണിക്കൂര്‍ പാരാ മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്‌ക്യൂ സ്റ്റാഫിന്റെ സേവനം, മോര്‍ച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ആണ് സാങ്കേതിക ജീവനക്കാരെ നിയമിക്കുന്നത്. 2018 മെയ് 31 നാണ് മറൈന്‍ ആംബുലന്‍സുകളുടെ നിര്‍മാണത്തിനായി കൊച്ചിന്‍ ഷിപ് യാര്‍ഡുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി വീതം 18.24 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഓഖി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഒരു ബോട്ടിന്റെ പൂര്‍ണമായ നിര്‍മാണ ചെലവ് ബി പി സി എലും ഒരു ബോട്ടിന്റെ പകുതി നിര്‍മാണ ചെലവ് കൊച്ചിന്‍ ഷിപ് യാര്‍ഡും അവരുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു.

ബോട്ട് നിര്‍മാണത്തിന് സാങ്കേതിക ഉപദേശം നല്‍കിയത് കൊച്ചി ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന സി ഐ എഫ് ടി ആണ്. ആംബുലന്‍സിന്റെ പ്രവര്‍ത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെ വ്യാഴാഴ്്ച നിര്‍വഹിക്കും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. രണ്ടാമത്തെ ആംബുലന്‍സ് ബോട്ടായ 'പ്രത്യാശ'യുടെ നീരണിയിക്കല്‍ ജെ മേഴ്‌സിക്കുട്ടിയമ്മയും മൂന്നാമത്തെ ആംബുലന്‍സ് ബോട്ടിന്റെ നീരണിയിക്കല്‍ ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാളും നിര്‍വഹിക്കും. കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ രാവിലെ 9.30 ന് ആയിരിക്കുംചടങ്ങുകള്‍ നടക്കുന്നത്. 

Tags:    

Similar News