മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

അടുത്ത ദിവസം ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് മന്ത്രിയെ ഐസിയുവില്‍ നിന്നും മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു.

Update: 2020-06-15 17:43 GMT

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയില്‍ തുടരുന്ന വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മന്ത്രി ആഹാരം കഴിക്കുകയും മുറിയ്ക്കുള്ളില്‍ നടക്കുകയും ചെയ്യുന്നുണ്ട്.

അടുത്ത ദിവസം ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് മന്ത്രിയെ ഐസിയുവില്‍ നിന്നും മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു. 

Tags:    

Similar News