ക്രൂരമര്‍ദനം: ഏഴ് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു
ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് കുട്ടിയുടെ നില കൂടുതല്‍ മോശമാണെന്ന് സൂചിപ്പിക്കുന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് മെഡിക്കല്‍ സംഘം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ചികില്‍സയില്‍ കഴിയുന്ന ഏഴ് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് കുട്ടിയുടെ നില കൂടുതല്‍ മോശമാണെന്ന് സൂചിപ്പിക്കുന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് മെഡിക്കല്‍ സംഘം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നിലവില്‍ നല്‍കിവരുന്ന ചികില്‍സകള്‍ തുടരാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ദ്രവരൂപത്തിലുള്ള ഭക്ഷണം പോലും ഇന്ന് കുട്ടിക്ക് നല്‍കാനായില്ല. കുടലിന്റെ പ്രവര്‍ത്തനം വഷളായതോടെ ആഹാരം നല്‍കാനാവാത്ത സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് കുട്ടിയെ ചികില്‍സിക്കുന്നത്. ഒരാഴ്ച മുമ്പാണ് അമ്മയുടെ സുഹൃത്ത് തിരുവനന്തപുരം നന്തന്‍കോട് കടവത്തൂര്‍ അരുണ്‍ ആനന്ദി (36) ന്റെ ക്രൂരമര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
തലയോട്ടി തകര്‍ന്ന കുട്ടിയെ അബോധാവസ്ഥയിലാണ് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധചികില്‍സയ്ക്കായി കോലഞ്ചേലി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കിടക്കയില്‍ കിടന്ന കുട്ടിയെ ചവിട്ടിയും ഇടിച്ചും പ്രതി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയുടെ തലയോട്ടി തകര്‍ന്നത്. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് മൂത്ത കുട്ടിയെ അതിക്രൂരമായി മര്‍ദിക്കാനുള്ള കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പോലിസ് കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അരുണ്‍ ആനന്ദിനെ നാളെ കോടതിയില്‍ ഹാജരാക്കും.