ഡിജിപിക്കെതിരായ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പരാമര്‍ശം
തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പോലിസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇടതനുകൂല അസോസിയേഷന് നല്‍കാനാണെന്ന് ആരോപിച്ചതിനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്കു അനുമതി നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പോലിസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലറിന്റെ പേരിലാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഡിജിപിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി തിഞ്ഞടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീം കാരണം നിര്‍ബന്ധിച്ച് വോട്ട് ചെയ്യിക്കാനും അല്ലെങ്കില്‍ അവരറിയാതെ വോട്ട് ചെയ്യാനും വിവരശേഖരണത്തിലൂടെ കഴിയുമെന്നായിരുന്നു കത്തിലെ മുല്ലപ്പള്ളിയുടെ ആരോപണം.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക