സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛമെന്ന് എ കെ ബാലന്‍; ബിജെപി മറുപടി പറയണം
സെന്‍കുമാറിന്റെ പരാമര്‍ശത്തിന് ബിജെപി മറുപടി നല്‍കേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. അവാര്‍ഡിന് ശുപാര്‍ശ നല്‍കിയവരാണ് മറുപടി പറയേണ്ടത്.
തിരുവനന്തപുരം: പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെതിരായ ടി പി സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛമെന്ന് മന്ത്രി എ കെ ബാലന്‍. സംസ്ഥാനത്തെ ഒരുവിഭാഗം ബിജെപി നേതാക്കളുടെ അറിവോടെയാണ് സെന്‍കുമാറിന്റെ പരാമര്‍ശം. ഗോവിന്ദചാമിക്ക് തുല്യമാണ് നമ്പി നാരായണനെന്ന പരാമര്‍ശം ഖേദകരരമാണ്. മറിയം റഷീദയോടും ഗോവിന്ദചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പിനാരായണന്‍. ഈ പരാമര്‍ശത്തിനെതിരേ ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിക്കണം. പത്മഭൂഷണ്‍ നല്‍കി ആദരിച്ച ആളെ മ്ലേച്ഛമായ രീതിയില്‍ അപമാനിക്കുന്നത് ഇന്ത്യാ ചരിത്രത്തില്‍ ആദ്യമാണ്. ബിജെപിയില്‍ പോയതിനു ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെയായത്. പത്മ അവാര്‍ഡ് കിട്ടിയ ആരെങ്കിലും അനര്‍ഹരാണെന്ന അഭിപ്രായം തനിക്കില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
അതേസമയം, സെന്‍കുമാറിന്റെ പരാമര്‍ശത്തിന് ബിജെപി മറുപടി നല്‍കേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. അവാര്‍ഡിന് ശുപാര്‍ശ നല്‍കിയവരാണ് മറുപടി പറയേണ്ടത്. മറുപടി പറയേണ്ട ആളാണോ സെന്‍കുമാറെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.