കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ നടപടിയെടുക്കും: മന്ത്രി എം വി ഗോവിന്ദന്‍
കുറ്റം ചെയ്തവര്‍ ആരായാലും ഏത് പാര്‍ട്ടിക്കാരായാലും പാര്‍ട്ടി നോക്കാതെ കൃത്യമായ നിലപാട് സ്വീകരിക്കും.അതില്‍ യാതൊരു വിട്ടു വീഴ്ചയുമുണ്ടാകില്ല.അഴിമതി വെച്ചു പൊറുപ്പിക്കില്ല
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കുറ്റം ചെയ്തവര്‍ ആരായാലും ഏത് പാര്‍ട്ടിക്കാരായാലും പാര്‍ട്ടി നോക്കാതെ കൃത്യമായ നിലപാട് സ്വീകരിക്കും.അതില്‍ യാതൊരു വിട്ടു വീഴ്ചയുമുണ്ടാകില്ല.അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.