മുല്ലപ്പെരിയാര്‍ മരം മുറി വിവാദം: നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്ന്; നിലപാടിലുറച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
സെപ്തംബര്‍ 17 നു ചേര്‍ന്ന യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.ഒരു മീറ്റിംഗ് ചേരുമ്പോള്‍ പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ തീരുമാനമെടുക്കുന്നതിലാണ് പ്രസക്തി.താനോ തന്റെ ഓഫിസോ അറിഞ്ഞിട്ടില്ല.ഒന്നാം തീയതി യോഗം ചേര്‍ന്ന് തീരുമാനമെടുത്തതിന്റെ കോപ്പി തനിക്ക് കിട്ടിയിട്ടില്ല
പാലാ:മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്ന് നിലപാടിലുറച്ച് മന്ത്രി റോഷി അഗസ്റ്റിന്‍.സെപ്തംബര്‍ 17 നു ചേര്‍ന്ന യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.ഒരു മീറ്റിംഗ് ചേരുമ്പോള്‍ പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ തീരുമാനമെടുക്കുന്നതിലാണ് പ്രസക്തി.താനോ തന്റെ ഓഫിസോ അറിഞ്ഞിട്ടില്ല.ഒന്നാം തീയതി യോഗം ചേര്‍ന്ന് തീരുമാനമെടുത്തതിന്റെ കോപ്പി തനിക്ക് കിട്ടിയിട്ടില്ല.താന്‍ പിന്നെങ്ങനെ അറിയുമെന്നും മന്ത്രി ചോദിച്ചു.
താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു.ഒന്നാം തിയതി യോഗം ചേര്‍ന്ന് തീരുമാനമുണ്ടോയെന്ന് ചോദിച്ചു.ചേര്‍ന്നിട്ടില്ലെന്ന് അദ്ദേഹം തന്നോട് പറഞ്ഞു.മിനിട്‌സുണ്ടോയെന്ന് അന്വേഷിച്ചു തനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവുമില്ല.താന്‍ കണ്ടില്ലെന്നും മന്ത്രി പറഞ്ഞു.ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഇനി എന്താണ് പ്രസക്തിയെന്നും മന്ത്രി ചോദിച്ചു.
ജലവിഭവ വകുപ്പിനും സര്‍ക്കാരിനും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടാണുള്ളത്.അതിനുളള ശ്രമമാണ് തുടരുന്നതെന്നും മന്ത്രി പറഞ്ഞു.മരം മുറി യുമായി ബന്ധപ്പെട്ട് വിഷയത്തില്‍ മന്ത്രി ശശീന്ദ്രന്‍ എല്ലാ കാര്യവും വ്യക്തമാക്കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥ തലത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞുവെന്നും ചീഫ് സെക്രട്ടിയുടെ റിപോര്‍ട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു.