പയ്യോളിയില്‍ നിന്ന് കാണാതായ മദ്‌റസാ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

Update: 2024-10-10 04:43 GMT

കോഴിക്കോട് : കൊയിലാണ്ടി പയ്യോളിയില്‍ നിന്നും കാണാതായ മദ്‌റസാ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവ പോലിസാണ് നാല് വിദ്യാര്‍ത്ഥികളെയും കണ്ടെത്തിയത്. പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള നാല് ആണ്‍ കുട്ടികളെ ആയിരുന്നു കാണാതായത്.ഫിനാന്‍, താഹ, സിനാന്‍, റാഫിഖ് എന്നിവരെയാണ് കാണാതായത്.ആലുവയിലെ ലോഡ്ജില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ആലുവ പോലിസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

സംഭവത്തില്‍ പോലിസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികള്‍ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടര്‍ന്നും യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പയ്യോളി അങ്ങാടിയിലെ ചെരിച്ചില്‍ പള്ളിയിലെ മദ്‌റസ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കാണാതായത്. പള്ളിയില്‍ താമസിച്ച് ഖുര്‍ആന്‍ പഠനവും സ്‌കൂള്‍ പഠനവും നടത്തി വരികയായിരുന്നു. വൈകിട്ട് നാലരയോടെയാണ് ഇവരെ കാണാതായ വിവരമറിയുന്നത്.




Tags:    

Similar News