തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദേശാടനം, കരുണം, നാലു പെണ്ണുങ്ങള്‍ എന്നിവയാണ് ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള രാധാകൃഷ്ണന്‍ ഛായാഗ്രഹണം ചെയ്ത പ്രധാന ചിത്രങ്ങള്‍. ദേശാടനം (1996), കരുണം (1999), അടയാളങ്ങള്‍ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങള്‍ക്കാണ് ചലച്ചിത്ര പുരസ്‌കാരം നേടിയത്.
അടൂര്‍ ഗോപാലകൃഷ്ണന്‍, മുരളി നായര്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍, ഡോ. ബിജു, ജയരാജ്, രഞ്ജിത്, മധുപാല്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിതാവ്- പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യര്‍. മാതാവ്- പി ലളിത. ഭാര്യ- ശ്രീലത. യദുകൃഷ്ണന്‍, നീരജ കൃഷ്ണന്‍ എന്നിവരാണ് മക്കള്‍. യദുകൃഷ്ണനും ഛായാഗ്രാഹകനാണ്.