പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണനും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചു
കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ ഓഫിസ് അടച്ചു.
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണനും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചു. ഇദ്ദേഹത്തിന്റെ ഇളയ മകന്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് എംഎല്‍എയും കുടുംബവും ക്വറന്റീനില്‍ പോയത്. അതേസമയം കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ ഓഫിസ് അടച്ചു.
ഇദ്ദേഹം ഇന്നും നഗരസഭ ഓഫിസില്‍ ജോലിക്ക് എത്തിയിരുന്നു. ഇതോടെ നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പടെ എഴുപതോളം പേര്‍ നിരീക്ഷണത്തില്‍ പോയി.
ഇരിട്ടിയില്‍ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ബന്ധുക്കളെയും , സുഹൃത്തുക്കളെയും വിളിച്ച് കൂട്ടിയാണ് യുവാവ് പിറന്നാള്‍ ആഘോഷിച്ചത്. ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. ഇയാള്‍ ക്വറന്റീന്‍ ലംഘിച്ച് നിരവധി തവണ ഇരിട്ടി ടൗണില്‍ എത്തിയതായും കണ്ടെത്തി.