കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇ ഡി ക്കെതിരെ ശിവശങ്കര്‍ കോടതിയില്‍;തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ നേതാക്കളുടെ പേരുവെളിപ്പെടുത്തണമെന്ന സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനാല്‍

ഡിപ്ലോമാറ്റിക് ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടുവെന്നത് തെറ്റാണ്. കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ഇഡിയുടെ അവകാശവാദം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.ഇ ഡി ആരോപിക്കുന്നതുപോലെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശയ വിനമയവും നടത്തിയിട്ടില്ല.വാട്‌സ് അപ്പ് ചാറ്റിലും അത്തരം വിവരങ്ങള്‍ ഇല്ല.ഇഡി അവതരിപ്പിച്ച വാട്‌സ് അപ്പ് ചാറ്റുകളില്‍ നിന്നുള്ളത് അര്‍ധ സത്യങ്ങളും നുണകളുമാണ്

Update: 2020-11-16 12:26 GMT

കൊച്ചി: കളളപ്പണം വെളുപ്പിക്കില്‍ കേസില്‍ അറസറ്റിലായ എം ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയില്‍.ഡിപ്ലോമാറ്റിക് ബാഗ് വിട്ടുകിട്ടാന്‍ എതെങ്കിലും കസ്റ്റംസ് ഓഫിസറെ ബന്ധപ്പെട്ടിട്ടില്ലെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു.രാഷ്ട്രീയ നേതാക്കളുടെ പേരു വെളിപ്പെടുത്താന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും അതിന് തയാറാകാതിരുന്നതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.

ഡിപ്ലോമാറ്റിക് ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടുവെന്നത് തെറ്റാണ്. കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ഇഡിയുടെ അവകാശവാദം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.ഇ ഡി ആരോപിക്കുന്നതുപോലെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശയ വിനമയവും നടത്തിയിട്ടില്ല.വാട്‌സ് അപ്പ് ചാറ്റിലും അത്തരം വിവരങ്ങള്‍ ഇല്ല.ഇഡി അവതരിപ്പിച്ച വാട്‌സ് അപ്പ് ചാറ്റുകളില്‍ നിന്നുള്ളത് അര്‍ധ സത്യങ്ങളും നുണകളുമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ കഥയാണിതെന്നും ശിവശങ്കര്‍ പറഞ്ഞു.

നികുതി ഒഴിവാക്കാതെ പണം നിയമപരമായി വിനിയോഗിക്കാനാണ് രണ്ടാ പ്രതിക്ക് പ്രഫഷണല്‍ സഹായത്തിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തി നല്‍കിയത്.അല്ലാതെ മറ്റൊരുദ്ദേശവും ഇതിനില്ലായിരുന്നുവെന്നും ശിവശങ്കര്‍ വ്യക്തമാക്കി.ലൈഫ് മിഷന്‍ പ്രോജക്റ്റുകളില്‍ നിന്നും പണം ലഭിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.സ്വപ്‌നയുടെ ലോക്കറില്‍ നിന്നും പിടിച്ചെടുത്ത പണം ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി തനിക്ക് തരാന്‍ വേണ്ടി ഖാലിദ് കൈമാറിയ പണമാണെന്ന ഇഡിയുടെ കണ്ടെത്തല്‍ അടിസ്ഥാന രഹിതമാണ്.ഇത്തരത്തില്‍ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതെന്നത് അവിശ്വസനീയമാണ്.താന്‍ രാഷ്ട്രീയക്കളിയുടെ ഇരയായി മാറിയിരിക്കുകയാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.

Tags:    

Similar News