രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 1.38 കോടി പിടികൂടി

Update: 2019-04-05 09:22 GMT

പാലക്കാട്: പട്ടാമ്പിയില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 1.38 കോടി രൂപ പോലിസ് പിടികൂടി. പട്ടാമ്പി സ്വദേശികളായ മജീദ്, ഭാര്യ നജ്മ, മകന്‍ നജീബ് എന്നിവരെയാണ് പോലിസ് പിടികൂടിയത്. പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.

ജില്ലാ പോലിസ് മേധാവി സാബുവിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ടി എസ് സിനോജിന്റെ നേതൃത്വത്തില്‍ പട്ടാമ്പി ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ്, എസ്‌ഐ സ്റ്റീഫന്‍ എന്നിവരടങ്ങിയ സംഘമാണ് പണം പിടിക്കൂടിയത്. പണം ആദായനികുതി വകുപ്പിനു കൈമാറുമെന്ന് പോലിസ് അറിയിച്ചു.




Tags:    

Similar News