ജലനിരപ്പുയരുന്നു; മലങ്കര,ഭുതത്താന്‍കെട്ട് ഡാമുകളുടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു

മലങ്കര ഡാമിന്റെ മൂന്നും ഭൂതത്താന്‍കെട്ടിന്റെ 13 ഉം ഷട്ടറുകള്‍ തുറന്നു.തൊടുപുഴ,മൂവാറ്റുപുഴ ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

Update: 2019-08-08 05:31 GMT

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ മലങ്കര,ഭുതത്താന്‍കെട്ട് ഡാമുകളുടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു.തൊടുപുഴ,മൂവാറ്റുപുഴ ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.ഭുതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണുള്ളത്. ഇപ്പോഴത്തെ ജല നിരപ്പ് 30. 60 മീറ്റര്‍ ആണ്. രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നത്. എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നതോടെ വീണ്ടും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 ആണ് ഡാമിന്റെ സംഭരണ ശേഷി.മലങ്കര ഡാമിന്റെ ജലനിരപ്പ് തേഡ് വാണിംഗ് ലെവല്‍ കഴിഞ്ഞിരിക്കുകയാണ്.35.68 എംഎം ആണ് സംഭരണ ശേഷി നിലവില്‍ 41.52 എം ല്‍ ജലനിരപ്പ് എത്തി ഈ സാഹചര്യത്തില്‍ ഡാമിന്റെ ആറു ഷട്ടറുകളും 30 സെന്റീ മീറ്റര്‍ ഉയര്‍ത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

Tags:    

Similar News