തലസ്ഥാനത്ത് പോലിസുകാരിലും കൊവിഡ് വ്യാപിക്കുന്നു

തിരുവനന്തപുരം നഗരത്തിലെ 14 പോലിസുകാർക്കും തുമ്പ സ്റ്റേഷനിലെ ആറു പോലിസുകാർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Update: 2020-09-23 11:45 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് പോലിസുകാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നു. ഇന്ന് 20 പോലിസുകാർക്കു കൂടി രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തിലെ 14 പോലിസുകാർക്കും തുമ്പ സ്റ്റേഷനിലെ ആറു പോലിസുകാർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തുമ്പ സ്റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി. തിരുവനന്തപുരത്ത് രോഗം അതിവേഗം വ്യാപിക്കുകയാണ്. 


Tags:    

Similar News