മുല്ലപ്പെരിയാര്‍: സംസ്ഥാന സര്‍ക്കാരിന്റെ സത്വരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്ന് സീറോമലബാര്‍ സഭാ സിനഡ്
ഡാമിന്റെ പരിസരവാസികളായ ജനങ്ങള്‍ വലിയ ആശങ്കയിലും അപകടഭീഷണിയിലുമാണ് കഴിയുന്നത്. പലതരത്തിലും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഈ വിഷയത്തില്‍ ഗൗരവമായ പരിഗണനയും വിലയിരുത്തലും അനിവാര്യമാണ്
കൊച്ചി:മുല്ലപ്പരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ സത്വരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്ന് സീറോമലബാര്‍ സഭാ സിനഡ് ആവശ്യപ്പെട്ടു.മുല്ലപ്പരിയാര്‍ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്ന അവസരത്തില്‍, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാഗതാര്‍ഹമാണ്.
ലക്ഷക്കണക്കിനാളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. വിവിധ വിദഗ്ധ സമിതികള്‍ ഇതിനോടകം നടത്തിയ പഠനങ്ങള്‍ ഇക്കാര്യം ശരിവച്ചിട്ടുള്ളതാണ്.ഡാമിന്റെ പരിസരവാസികളായ ജനങ്ങള്‍ വലിയ ആശങ്കയിലും അപകടഭീഷണിയിലുമാണ് കഴിയുന്നത്.
പലതരത്തിലും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഈ വിഷയത്തില്‍ ഗൗരവമായ പരിഗണനയും വിലയിരുത്തലും അനിവാര്യമാണ്. സുപ്രീം കോടതിയില്‍ കേസ് അടുത്തതായി പരിഗണിക്കുന്നതിനു മുമ്പായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകള്‍ ജനം പ്രതീക്ഷിക്കുന്നുണ്ടെന്നും സിനഡ് വ്യക്തമാക്കി.