ആരാധനാലയങ്ങൾ തുറക്കൽ: സമവായം ഉണ്ടാക്കുന്നതില്‍ പരാജയമെന്ന് മുല്ലപ്പള്ളി

ആരാധനാലയങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണ്. തികഞ്ഞ അവധാനതയോടെയാണ് ഇത്തരം വിഷയം കൈകാര്യം ചെയ്യേണ്ടത്.

Update: 2020-06-09 10:45 GMT
ആരാധനാലയങ്ങൾ തുറക്കൽ: സമവായം ഉണ്ടാക്കുന്നതില്‍ പരാജയമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമവായ തീരുമാനം എടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരാധനാലയങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണ്. തികഞ്ഞ അവധാനതയോടെയാണ് ഇത്തരം വിഷയം കൈകാര്യം ചെയ്യേണ്ടത്. എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അരോഗ്യകാര്യങ്ങളില്‍ ധൃതിപിടിച്ച തീരുമാനം പാടില്ല. മതമേലധ്യക്ഷന്‍മാര്‍, അരോഗ്യ വിദഗ്ദ്ധര്‍, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളില്‍ നിതാന്ത ജാഗ്രതയാണ് സര്‍ക്കാര്‍ കാട്ടേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News