കെപിസിസിയിൽ പുനഃസംഘടന അനിവാര്യമെന്ന് കെ മുരളീധരന്
കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ക്കായി സംസ്ഥാന നേതാക്കള്‍ ഈ ആഴ്ച ഡല്‍ഹിയിലേക്ക് പോകും. ആറ് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നീക്കം.
തിരുവനന്തപുരം: കെപിസിസിയിൽ പുനഃസംഘടന അനിവാര്യമെന്ന് കെ മുരളീധരന്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം. അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന് തന്നെ തീരുമാനിച്ചിരിക്കുകയാണ്.
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ക്കായി സംസ്ഥാന നേതാക്കള്‍ ഈ ആഴ്ച ഡല്‍ഹിയിലേക്ക് പോകും. ആറ് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നീക്കം.