ദേശീയ പാത വികനം:തെളിവെടുപ്പ് നിര്‍ത്തി വച്ചില്ലെങ്കില്‍ ജനകീയമായി തടയും :എസ് ഡി പി ഐ
ദേശിയ പാത വികനത്തിന്റെ ഭാഗമായി ഇടപ്പള്ളി മുതല്‍ കോട്ടപ്പുറം പാലം വരെ കുടിയൊഴിപ്പിക്കുന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.കൊവിഡ് വ്യാപനം ജില്ലയില്‍ അതി തീവ്രമായി കൂടി കൊണ്ടിരിക്കുമ്പോള്‍ പറവൂര്‍ സ്‌പെഷ്യല്‍ കലക്ടര്‍ ഓഫീസില്‍ ജനങ്ങളെ വിളിച്ചു വരുത്തിയിയുള്ള തെളിവെടുപ്പ് അപകടമാണ്. രോഗികള്‍, വൃദ്ധര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരാണ് ഭൂവുടമകളില്‍ അധികവും
കൊച്ചി : ദേശീയ പാതക്ക് വേണ്ടി സ്ഥലമെടുപ്പിന്റെ ഭാഗമായ ഭൂവുടമകളുടെ തെളിവെടുപ്പ് നടത്തുന്നത് നിര്‍ത്തി വെച്ചില്ലെങ്കില്‍ ജനകീയമായി തടയുമെന്ന് എസ് ഡി പി ഐ ജില്ലാ സെക്രട്ടറി വി എം ഫൈസല്‍ വ്യക്തമാക്കി. ദേശിയ പാത വികനത്തിന്റെ ഭാഗമായി ഇടപ്പള്ളി മുതല്‍ കോട്ടപ്പുറം പാലം വരെ കുടിയൊഴിപ്പിക്കുന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.കൊവിഡ് വ്യാപനം ജില്ലയില്‍ അതി തീവ്രമായി കൂടി കൊണ്ടിരിക്കുമ്പോള്‍ പറവൂര്‍ സ്‌പെഷ്യല്‍ കലക്ടര്‍ ഓഫീസില്‍ ജനങ്ങളെ വിളിച്ചു വരുത്തിയിയുള്ള തെളിവെടുപ്പ് അപകടമാണ്.
രോഗികള്‍, വൃദ്ധര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരാണ് ഭൂവുടമകളില്‍ അധികവും. ഏകപക്ഷീയമായ തീരുമാനം എടുക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍ ഓഫിസില്‍ ഹാജരാകുന്നത്. ജില്ലാ ഭരണകൂടം തന്നെ ജനങ്ങളെ നിയമ ലംഘനം നടത്താന്‍ പ്രേരിപ്പിക്കുന്നത് വേലി തന്നെ വിളവ് തിന്നുന്നത്തിനു തുല്യമാണ്. ഈ സാഹചര്യത്തില്‍ ധൃതി പിടിച്ചുള്ള സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍ത്തി വെക്കണമെന്നും അല്ലാത്ത പക്ഷം ജനകീയമായി തെളിവെടുപ്പ് തടയുമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.