കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ എന്‍സിസിയുടെ പുനീത് സാഗര്‍ അഭിയാന്‍ 19ന്

Update: 2021-12-18 16:13 GMT

തിരുവനന്തപുരം: കടല്‍ത്തീരങ്ങളും ബീച്ചുകളും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനായി ദേശീയതലത്തില്‍ നടക്കുന്ന പുനീത്ത് സാഗര്‍ അഭിയാന്റെ ഭാഗമായി കേരളത്തിലേയും ലക്ഷദ്വീപിലെയും വിവിധ എന്‍സിസി യൂനിറ്റുകള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ബീച്ചുകളില്‍ 19ന് ശുചീകരണപ്രവര്‍ത്തികളും പ്രചാരണ പരിപാടികളും നടത്തും. നാലായിരത്തോളം വരുന്ന എന്‍സിസി കേഡറ്റുകള്‍ പരിപാടിയുടെ ഭാഗമാകും.

തെരുവുനാടകങ്ങളും പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം വെട്ടുകാട് ബീച്ചില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. ഡിഡിജി കേരള & ലക്ഷദ്വീപ് ബ്രിഗേഡിയര്‍ പി കെ സുനില്‍കുമാര്‍, ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ എച്ച്പിഎസ് ഷെര്‍ഗില്‍ എന്നിവര്‍ പങ്കെടുക്കും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്‌കരിക്കും.

Tags:    

Similar News