എസ്എആര്‍ ഗീലാനി ഭരണകൂടത്തെ ഭയപ്പെടാത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍: ഗോപാല്‍ മേനോന്‍

അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി ഗീലാനി സംസാരിച്ചു. ഭരണകൂടത്തെയോ അവരുടെ ഏജന്‍സികളേയോ അദ്ദേഹം പരിഗണിച്ചേയിരുന്നില്ല. വധശിക്ഷാ വിധിക്ക് പോലും അദ്ദേഹത്തെ തളര്‍ത്താന്‍ പറ്റിയില്ല. ഗോപാല്‍ മേനോന്‍ പറഞ്ഞു.

Update: 2019-11-02 14:06 GMT

കോഴിക്കോട്: കശ്മീര്‍ ഉള്‍പ്പടെ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ ഭയമില്ലാതെ തുറന്നു കാണിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു പ്രഫ.എസ്എആര്‍ ഗീലാനി എന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ദേശീയ മനുഷ്യാവാകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) സംഘടിപ്പിച്ച ഗീലാനി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്ദര്‍മന്ദര്‍ പൗരാവാകാശ പ്രക്ഷോഭങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി അദ്ദേഹം സംസാരിച്ചു. ഭരണകൂടത്തെയോ അവരുടെ ഏജന്‍സികളേയോ അദ്ദേഹം പരിഗണിച്ചേയിരുന്നില്ല. വധശിക്ഷാ വിധിയെ പോലും അദ്ദേഹത്തെ തളര്‍ത്താന്‍ പറ്റിയില്ല. ഗോപാല്‍ മേനോന്‍ പറഞ്ഞു.

എന്‍സിഎച്ച്ആര്‍ഒ ദേശീയ സിക്രട്ടറി പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, റെനി ഐലിന്‍, കെപിഒ റഹ്മത്തുല്ല, പി പി ജുമൈല്‍, മജീദ് നദ്‌വി, എം കെ ഷറഫുദീന്‍ സംസാരിച്ചു.

Tags:    

Similar News