ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (എന്‍സിഎച്ച്ആര്‍ഒ) രാജ്യത്തെ പ്രവര്‍ത്തനം നിര്‍ത്തിയതായി സംഘടനാ മേധാവി പ്രൊഫ എ മാര്‍ക്‌സ്. ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിച്ചതായി വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. സംഘടന ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതായും അതിനോടുളള പ്രതികരണമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരോധനം വന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയതുകൊണ്ട് സംഘടനയുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കയില്ലെന്നും അദ്ദേഹം പറഞ്ഞു.