ടീസ്റ്റ സെറ്റല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടി: കോടതികളില്‍ നിന്ന് ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്നതായി എന്‍സിഎച്ച്ആര്‍ഒ
കോഴിക്കോട്: ജനങ്ങള്‍ പ്രതീക്ഷയോടെ കണ്ടിരുന്ന സുപ്രിംകോടതിയില്‍ നിന്ന് ഈയിടേയായി ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങി കൊണ്ടിരിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി. ടീസ്റ്റ സെറ്റല്‍വാദിനേയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എന്‍സിഎച്ച്ആര്‍ഒ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ വംശഹത്യയിലെ ഇരകളെ നിയമ പോരാട്ടത്തിന് സഹായിച്ചതിന്റെ പേരിലാണ് ഇരുവരേയും ഭരണകൂടം വേട്ടയാടുന്നത്. ഇരകളെ സഹായിക്കുന്നത് പോലും കുറ്റകരമാക്കുന്ന വിധികളാണ് കോടതികള്‍ പുറപ്പെടുവിക്കുന്നത്. ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് നാം തിരിച്ചറിയണം. പ്രതിഷേധങ്ങളേയും വിമര്‍ശനങ്ങളേയും ഭയപ്പെടുന്ന ഭരണകൂടത്തെ സഹായിക്കുകയാണ് കോടതികളും. കരിനിമയങ്ങള്‍ പടച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ കല്‍തുറങ്കിലടച്ച് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും എന്‍ പി ചെക്കുട്ടി പറഞ്ഞു.
റെനി ഐലിന്‍ അധ്യക്ഷത വഹിച്ചു. മറുവാക്ക് എഡിറ്റര്‍ പി അംബിക, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി സുഹൈബ്, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സെബ ഷെറിന്‍, എസ്‌ഐഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, മിസ് റിയ ഖയൂം(എന്‍ഡബ്ല്യൂഎഫ്) സംസാരിച്ചു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഒ റഹ്മത്തുല്ല സ്വാഗതം ആശംസിച്ചു. സംസ്ഥാന സമിതി അംഗം വിളയോടി ശിവന്‍കുട്ടി നന്ദി പറഞ്ഞു.
എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സെക്രട്ടറി എ എം ഷാനവാസ്, ഹുസൈന്‍ ബദ്‌രി, വിഎഎം അഷ്‌റഫ് സംസാരിച്ചു.
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ എന്‍സിഎച്ച്ആര്‍ഒ ജില്ലാ സമിതിയംഗം അജ്മല്‍ മണക്കാട്സ്വാഗതം പറഞ്ഞു.
പിഡിപി ജില്ലാ ജനറല്‍ സെക്രട്ടറി നാളിനാക്ഷന്‍ കല്ലറ, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അസ്‌ലം കല്ലമ്പലം, ആക്റ്റിവിസ്റ്റ് ഹസ്സന്‍ റസാക്ക്, പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മറ്റിയംഗം നയാസ് പരുത്തിക്കുഴി, അഡ്വ. ഷാനവാസ് (മൈനോരിറ്റി റൈറ്റ്‌സ് വാച്ച്), എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതിയംഗം ആഷിഖ് സംസാരിച്ചു.