'ഉടന്‍ കീഴടങ്ങണം'; ടീസ്റ്റ സെറ്റല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി

Update: 2023-07-01 09:32 GMT

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ വ്യാജ തെളിവുകള്‍ നിര്‍മിച്ചെന്ന കേസില്‍ ടീസ്റ്റയുടെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെറ്റല്‍വാദിനോട് ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി. ടീസ്റ്റയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു. നേരത്തെ കേസില്‍ ടീസ്റ്റക്ക് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ടീസ്റ്റ സെറ്റല്‍വാദും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറും വ്യാജ തെളിവുകള്‍ നിര്‍മിച്ചെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് എടിഎസ് എടുത്ത കേസില്‍ വംശഹത്യയില്‍ ഇരയാക്കപ്പെട്ടവരുടെ വ്യാജ മൊഴികളാണ് ടീസ്റ്റാ സെറ്റല്‍വാദ് നാനാവതി കമീഷന് മുമ്പാകെ നല്‍കിയതെന്നാണ് ആരോപിച്ചിരുന്നത്. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് അന്വേഷണം നടത്തിയത് നാനാവതി കമ്മീഷനാണ്. വംശഹത്യയ്ക്കിടെ 2022 ജൂണ്‍ 24 ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് അവര്‍ക്കെതിരെ പ്രതികൂല പരാമര്‍ശം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ടീസ്റ്റാ സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News