ടീസ്റ്റ സെതല്‍വാദിന് നെതര്‍ലാന്‍ഡില്‍ പോവാന്‍ അനുമതി

സൈക്കിള്‍ മഹേഷ്' എന്ന ഡോക്യുമെന്ററിയുടെ വരാനിരിക്കുന്ന വേള്‍ഡ് പ്രീമിയറിനായി പോകാനാണ് അനുമതി

Update: 2024-10-22 10:50 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിനായി ആംസ്റ്റര്‍ഡാമിലേക്ക് പോകാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് അനുമതി നല്‍കി സുപ്രീം കോടതി. 'സൈക്കിള്‍ മഹേഷ്' എന്ന ഡോക്യുമെന്ററിയുടെ വരാനിരിക്കുന്ന വേള്‍ഡ് പ്രീമിയറിനായി പോകാനാണ് അനുമതി.കൊവിഡ് ലോക്ക്ഡൗണില്‍ 2000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വീട്ടില്‍ പോയ മഹേഷിനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് സൈക്കിള്‍ മഹേഷ്

നവംബര്‍ 14 മുതല്‍ 24 വരെ 10 ദിവസത്തേക്ക് നെതര്‍ലാന്‍ഡ്സിലേക്ക് പോകുന്നതിന് ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് അവരുടെ പാസ്പോര്‍ട്ട് 30 ദിവസത്തേക്ക് വിട്ടുനല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ 2024 ഓഗസ്റ്റിലെ ഉത്തരവില്‍ പറഞ്ഞ അതേ വ്യവസ്ഥകളോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റില്‍ ഇതേ ബെഞ്ച് രണ്ട് നിബന്ധനകള്‍ക്ക് വിധേയമായി വംശീയ വിദ്വേഷ വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലേഷ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. കാലയളവിനുശേഷം സെതല്‍വാദ് മടങ്ങിവരുമെന്ന് പ്രസ്താവിച്ച് അവര്‍ സമര്‍പ്പിക്കേണ്ട ഒരു ഉടമ്പടി, രണ്ടാമതായി 10 ലക്ഷം രൂപയുടെ സോള്‍വന്റ് സെക്യൂരിറ്റിയുമാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. കോണ്‍ഫറന്‍സ് അവസാനിച്ചതിന് ശേഷം പാസ്‌പോര്‍ട്ട് തിരികെ നല്‍കും.




Tags:    

Similar News