രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ടീസ്ത സെതല്‍വാദ്
ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്‍വാദ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമനുസരിച്ചല്ല, ഭരണഘടന അനുസരിച്ചാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്ന് അവര്‍ പറഞ്ഞു. ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റിയുടെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അവാര്‍ഡ് ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു ടീസ്ത സെതല്‍വാദ്.
ബിജെപി ഭരണത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ പോരാടാനുള്ള കരുത്ത് ജനത്തിനുണ്ടാകണമെന്നും അവര്‍ ഓര്‍മിപ്പിച്ചു. രാജ്യത്ത് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നത് വിശ്വാസംകൊണ്ടല്ല, അധികാരം കൈയാളാനുള്ള ആയുധമായതുകൊണ്ടാണെന്നും ടീസ്ത സെതല്‍വാദ് പറഞ്ഞു.