നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും വിമാനതാവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്നാണ് വിമാനത്തിലെ സീനിയര്‍ ക്യാബിന്‍ ക്രൂവില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണമിശ്രിതം പിടിച്ചത്.പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ 1.07 കോടി രൂപ വിലയുണ്ടന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

Update: 2021-04-16 16:03 GMT

കൊച്ചി:നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും വിമാനതാവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്നാണ് വിമാനത്തിലെ സീനിയര്‍ ക്യാബിന്‍ ക്രൂ ജീവനക്കാരിയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണമിശ്രിതം പിടിച്ചത്.

പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ 1.07 കോടി രൂപ വിലയുണ്ടന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.റാസല്‍ഖൈമയില്‍ നെടുമ്പാശേരി വിമാനതാവളത്തില്‍ എത്തിയ സീനിയര്‍ ക്യാബിന്‍ ക്രൂ ആയ പാലക്കാട് സ്വദേശി മന്‍ഹാസ് അബു ലസിയില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

സ്വര്‍ണ്ണ മിശ്രിതം അഞ്ച് കവറുകളിലാക്കി വസ്ത്രത്തിന്റെ അടിയില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു.സാധാരണ നിലയില്‍ വിമാന ജീവനക്കാര്‍ കാര്യമായ പരിശോധനയ്ക്ക് വിധേയമാകാറില്ലാത്തതിനാലാണ് കള്ളക്കടത്തിന് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമായി ഈ മാര്‍ഗം സ്വീകരിച്ചതെന്നാണ് വിലയിരുത്തല്‍ കസ്റ്റഡിയിലെടുത്ത ജീവനക്കാരനെ ചോദ്യം ചെയ്ത് വരികയാണ്.

Tags:    

Similar News