നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍
നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സി ഐ എസ് എഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. യുവാവ് പിടിയില്‍. നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സി ഐ എസ് എഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ ചാവക്കാട് സ്വദേശി സജീര്‍ എന്നയാളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയതായിരുന്നു സജീര്‍.പിടിയിലായ യുവാവിനെയും കഞ്ചാവും സി ഐ എസ് എഫ് നാര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി