നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 37 ലക്ഷം രൂപയുടെ കറന്‍സി പിടികൂടി

എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ കര്‍ണാടക ഭത്കല്‍ സ്വദേശിയാണ് കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ചെക്കിംഗ് ബാഗേജിലാണ് ഇയാള്‍ കറന്‍സി ഒളിപ്പിച്ചിരുന്നത്

Update: 2021-09-14 14:16 GMT

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 37 ലക്ഷം രൂപയുടെ കറന്‍സി കസ്റ്റംസ് വിഭാഗം പിടികൂടി.യാത്രക്കാരന്‍ പിടിയില്‍. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ കര്‍ണാടക ഭത്കല്‍ സ്വദേശിയാണ് കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ചെക്കിംഗ് ബാഗേജിലാണ് ഇയാള്‍ കറന്‍സി ഒളിപ്പിച്ചിരുന്നത്.

പിടികൂടിയവയില്‍ ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും ഉണ്ടെങ്കിലും ബഹുഭൂരിഭാഗവും ഇന്ത്യന്‍ കറന്‍സിയാണ്. ഇയാള്‍ ആദ്യമായാണ് വിദേശയാത്ര നടത്തുന്നതെന്നാണ് പാസ്‌പോര്‍ട്ട് രേഖകളുടെ പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍ കറന്‍സി കടത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Tags:    

Similar News