നെടുമ്പാശേരിയില്‍ 34 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

മലപ്പുറം കാരുക്കുണ്ട് സ്വദേശിയെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗവും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. മസ്‌കറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണവുമായി ഇയാള്‍ എത്തിയത്. 900 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്

Update: 2019-12-03 11:25 GMT

കൊച്ചി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 34 ലക്ഷം രൂപയുടെ സ്വര്‍ണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍.മലപ്പുറം കാരുക്കുണ്ട് സ്വദേശിയെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗവും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. മസ്‌കറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണവുമായി ഇയാള്‍ എത്തിയത്. 900 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഫുഡ് പ്രൊസസറില്‍ ഷീറ്റുകളാക്കി സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. ബാഗേജിനകത്താണ് ഫുഡ് പ്രൊസസര്‍ സൂക്ഷിച്ചിരുന്നത്. സ്വര്‍ണം കടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ വിഭാഗം ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ പരിശോധനക്കെത്തിയത്. 

Tags:    

Similar News