നെടുമ്പാശേരി വിമാനത്താവളം: യാത്രക്കാരെ കൊണ്ടു പോകുന്ന വാഹന ഡ്രൈവര്‍മാരുടെ സുരക്ഷ അധികൃതര്‍ ഉറപ്പാക്കണം: എസ്ഡിപിഐ

യാത്രക്കാരെ കൊണ്ട് പോകാനായി രാജ്യാന്തര,ആഭ്യന്തര ടെര്‍മിനലുകളിലായി അറുന്നൂറോളം ഡ്രൈവര്‍മാരുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ യാതൊരു സുരക്ഷ സംവിധാനങ്ങളും ഒരുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. തൊഴിലിടങ്ങളില്‍ മുഖ്യമന്ത്രി ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച പഞ്ചിങ് പോലും ഒരു വിധ സുരക്ഷയും മാനദണ്ഡവുമില്ലാതെ തുടരുകയാണ്

Update: 2020-06-09 09:06 GMT

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രൈവര്‍മാരുടെ സുരക്ഷാ കാര്യത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന അവഗണന ഗുരുതരമാണെന്നും ഡ്രൈവര്‍മാരുടെ ജീവന്‍ വെച്ച് പന്താടരുതെന്നും എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍.യാത്രക്കാരെ കൊണ്ട് പോകാനായി രാജ്യാന്തര,ആഭ്യന്തര ടെര്‍മിനലുകളിലായി അറുന്നൂറോളം ഡ്രൈവര്‍മാരുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ യാതൊരു സുരക്ഷ സംവിധാനങ്ങളും ഒരുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. തൊഴിലിടങ്ങളില്‍ മുഖ്യമന്ത്രി ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച പഞ്ചിങ് പോലും ഒരു വിധ സുരക്ഷയും മാനദണ്ഡവുമില്ലാതെ തുടരുകയാണ്.

എയര്‍പോര്‍ട്ടില്‍ യാത്രക്ക് മുന്‍പും ശേഷവും വാഹനങ്ങള്‍ അണുവിമുക്തമാക്കല്‍ ഡ്രൈവര്‍മാരുടെ മാത്രം ചുമതലയാണ്.കൃത്യമായ അണു നശീകരണ സംവിധാനമൊരുക്കാനുള്ള വിഭവങ്ങള്‍ അവിടെ തന്നെ ലഭ്യമായിട്ടും ഡ്രൈവര്‍മാര്‍ കൈകള്‍ കൊണ്ട് അണു നശീകരണം ചെയ്യേണ്ട സാഹചര്യമാണുള്ളത്. രോഗമുണ്ടാകാന്‍ സാധ്യതയുള്ളവരോട് ഏറ്റവും കൂടുതല്‍ നേരം ഇടപെടേണ്ടി വരുന്ന ഡ്രൈവര്‍മാരുടെ സുരക്ഷയില്‍ കാണിക്കുന്ന വീഴ്ച അംഗീകരിക്കാന്‍ കഴിയില്ല. പി പി കിറ്റ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ചികില്‍സ നല്‍കുന്ന ഡോക്ടര്‍, നേഴ്സ് മാര്‍ക്ക് വരെ രോഗം റിപോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഒരുവിധ സുരക്ഷയും നല്‍കാതിരിക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജീവന് വില നല്‍കുന്നില്ലന്നാണോ അധികൃതരുടെ നിലപാടെന്നും വി എം ഫൈസല്‍ ചോദിച്ചു.

സാമൂഹിക പ്രതിബദ്ധത കൊണ്ടും ജോലിയില്ലെങ്കില്‍ കുടുംബം പട്ടിണി കിടക്കേണ്ടി വരുമെന്ന് ഓര്‍ത്തുമാണ് ഭൂരിഭാഗം ഡ്രൈവര്‍മാരും ഈ അപകടകരമായ ജോലി ഏറ്റെടുക്കുന്നത്.അവരെ മുതലെടുക്കുന്ന അധികൃതരുടെ സമീപനം അനുവദിക്കില്ല. അടിയന്തിരമായി പഞ്ചിംഗ് നിര്‍ത്തണമെന്നും ഡ്രൈവര്‍മാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനമൊരുക്കണമെന്നും വാഹനങ്ങള്‍ അണു വിമുക്തമാക്കാന്‍ അധികൃതര്‍ തന്നെ സൗകര്യം ചെയ്യണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. 

Tags:    

Similar News