നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ സൗകര്യം നാളെ മുതല്‍

ആര്‍ടി-പിസിആര്‍ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജന്‍ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആര്‍ടി-പിസിആറിന് 2100 രൂപയും ആന്റിജന്‍ ടെസ്റ്റിന് 625 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക്

Update: 2020-11-04 10:16 GMT

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ സൗകര്യം നാളെ മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍. ആര്‍ടി-പിസിആര്‍ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജന്‍ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആര്‍ടി-പിസിആറിന് 2100 രൂപയും ആന്റിജന്‍ ടെസ്റ്റിന് 625 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക്. കിന്‍ഡര്‍ ആശുപത്രിയുമായി സഹകരിച്ചാണ് വിമാനത്താവളത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) ഈ സംവിധാനം നടപ്പിലാക്കുന്നത്. ടി-1, ട-3 ടെര്‍മിനലുകളുടെ അറൈവല്‍ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News