നെടുങ്കണ്ടം കസ്റ്റഡി മരണം: എസ് ഐ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

രണ്ട് ആള്‍ ജാമ്യത്തിന് പുറമേ 40,000 രൂപ ജാമ്യത്തുകയായി അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ സാബു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു

Update: 2019-08-13 06:37 GMT

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാറിനെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചുകൊന്നുവെന്ന കേസിലെ ഒന്നാം പ്രതിയായ എസ് ഐ കെ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.രണ്ട് ആള്‍ ജാമ്യത്തിന് പുറമേ 40,000 രൂപ ജാമ്യത്തുകയായി അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ സാബു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. എസ്പി അടക്കമുളളവര്‍ അറിഞ്ഞാണ്, രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ജയിലിലെത്തിക്കുന്നത് വരെ പരുക്ക് ഉണ്ടായിരുന്നില്ല എന്നുമായിരുന്നു എസ്‌ഐ സാബു ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്ന പ്രധാന വാദം. കേസില്‍ അറസ്റ്റിലായ സാബുവിന് 40 ദിവസത്തിനു ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കേസില്‍ എസ് ഐ സാബുവടക്കം ഏഴ് പേരാണ് അറസ്റ്റിലായിരുന്നത്. 

Tags:    

Similar News