നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ റീപോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടടക്കം മെഡിക്കള്‍ രേഖകള്‍ വ്യാഴാഴ്ച ഹാജരാക്കണമെന്നു ഹൈക്കോടതി

നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ രാജ്കുമാറിന് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാടറിയിച്ചത്. എസ്ഐ സാബുവിന്റെ ജാമ്യഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്

Update: 2019-08-06 14:28 GMT

കൊച്ചി: നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച രാജ്കുമാറിന്റെ റീപോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുള്‍പ്പെടെയുള്ള മെഡിക്കള്‍ രേഖകള്‍ വ്യാഴാഴ്ച ഹാജരാക്കണമെന്നു ഹൈക്കോടതിയുടെ നിര്‍ദേശം.അറസ്റ്റു ചെയ്ത രാജ്കുമാറിനെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയതുള്‍പ്പെടെയുള്ള വിശദാംശങ്ങളും ഹാജരാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ രാജ്കുമാറിന് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാടറിയിച്ചത്.

എസ്ഐ സാബുവിന്റെ ജാമ്യഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. നടപടി ക്രമങ്ങളുടെ വായനാക്ഷമമായ രേഖകളുടെ പകര്‍പ്പു ഹാജരാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അതേ സമയംരാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് മേല്‍ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നുവെന്നും കസ്റ്റഡിയില്‍ നിന്ന് ജയിലില്‍ എത്തിക്കുന്നതുവരെ രാജ്കുമാറിന് പരിക്കുണ്ടായിട്ടില്ലെന്നും കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യാപേക്ഷയില്‍ ഉന്നയിച്ചു. കേസില്‍ അറസ്റ്റിലായ സാബു ദേവികുളം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. 

Tags:    

Similar News