നെടുങ്കണ്ടം കസ്റ്റഡി മരണം: സിബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു
നെടുങ്കണ്ടം സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിയവെ മരിച്ച സംഭവത്തിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ കെ എ സാബു (46), അസിസ്റ്റന്റെ സബ് ഇന്‍സ്പെക്ടര്‍ സി ബി റെജിമോന്‍ (48), സിവില്‍ പോലിസ് ഓഫീസര്‍മാരായ എസ് നിയാസ് (33), സജീവ് ആന്റണി (42), ഹോം ഗാര്‍ഡ് കെ എം ജയിംസ് (52), ജിതിന്‍ കെ ജോര്‍ജ് (31), അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ റോയ് പി വര്‍ഗീസ് (54) എന്നിവര്‍ക്കെതിരെയാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് എഫ്ഐആര്‍ നല്‍കിയിരിക്കുന്നത്.
കൊച്ചി: നെടുങ്കണ്ടത്ത് രാജ്്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. നെടുങ്കണ്ടം സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിയവെ മരിച്ച സംഭവത്തിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ കെ എ സാബു (46), അസിസ്റ്റന്റെ സബ് ഇന്‍സ്പെക്ടര്‍ സി ബി റെജിമോന്‍ (48), സിവില്‍ പോലിസ് ഓഫീസര്‍മാരായ എസ് നിയാസ് (33), സജീവ് ആന്റണി (42), ഹോം ഗാര്‍ഡ് കെ എം ജയിംസ് (52), ജിതിന്‍ കെ ജോര്‍ജ് (31), അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ റോയ് പി വര്‍ഗീസ് (54) എന്നിവര്‍ക്കെതിരെയാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് എഫ്ഐആര്‍ നല്‍കിയിരിക്കുന്നത്. ഡിവൈഎസ്പി സുരേന്ദ്ര ദില്ലോണിന്റെ നേതൃത്വത്തിലുള്ള സംഘമാവും കേസ് അന്വേഷിക്കുക. 2019 ജൂണ്‍ 16 നാണ് വാഗമണ്‍ കോലാഹലമേട് കസ്തൂരി ഭവനത്തില്‍ രാജ് കുമാര്‍ (53) പോലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്.