നെടുങ്കണ്ടം കസ്റ്റഡി മരണം: മുന്‍ ജില്ലാ പോലിസ് മേധാവി വേണുഗോപാലിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു സിബിഐ ഹൈക്കോടതിയില്‍
കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ വ്യക്തമാക്കി. രണ്ടു തവണ അന്വേഷണ സംഘം ചോദ്യം ചെയ്‌തെന്നും അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വേണുഗോപാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഇടുക്കി മുന്‍ ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രണ്ടു തവണ അന്വേഷണ സംഘം ചോദ്യം ചെയ്‌തെന്നും അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വേണുഗോപാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നു മുന്‍പു തന്നെ ആരോപണമുണ്ടായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ വ്യക്തമാക്കി. കേസ് പിന്നീട് പരിഗണിക്കും.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ രാജ്കുമാറിനെ നെടുംകണ്ടം പോലിസ് 2019 ജൂണ്‍ 12 നു കസ്റ്റഡിയിലെടുക്കുകയും പിന്നീട് റിമാന്റില്‍ കഴിയവെ പീരുമേട് സബ് ജയിലില്‍ വച്ചു മരിക്കുകയുമായിരുന്നു.