നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് എ എസ് ഐ മാരടക്കം ആറു പോലിസുകാരെക്കൂടി സിബി ഐ അറസ്റ്റു ചെയ്തു

എ എസ് ഐ മാരായ റെജിമോന്‍,റോയി പി വര്‍ഗീസ്, പോലിസുകാരയ ജിതിന്‍ കെ ജോര്‍ജ്,സഞ്ജീവ് ആന്റണി,നിയാസ്,ഹോംഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന സിബി ഐ സംഘം അറസ്റ്റു ചെയ്തത്. ഇവരെ കൊച്ചിയിലെ സിബി ഐ കോടതിയില്‍ ഹാജരാക്കും. കേസില്‍ മുന്‍ എസ് ഐ സാബുവിനെ ഇന്നലെ സിബി ഐ അറസ്റ്റു ചെയ്തിരുന്നു.

Update: 2020-02-18 09:47 GMT

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു എ എസ് ഐ മാരും പോലിസുകാരുമടക്കം ആറു പേരെക്കൂടി സിബി ഐ അറസ്റ്റു ചെയ്തു. എ എസ് ഐ മാരായ റെജിമോന്‍,റോയി പി വര്‍ഗീസ്, പോലിസുകാരയ ജിതിന്‍ കെ ജോര്‍ജ്,സഞ്ജീവ് ആന്റണി,നിയാസ്,ഹോംഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന സിബി ഐ സംഘം അറസ്റ്റു ചെയ്തത്. ഇവരെ കൊച്ചിയിലെ സിബി ഐ കോടതിയില്‍ ഹാജരാക്കും. കേസില്‍ മുന്‍ എസ് ഐ സാബുവിനെ ഇന്നലെ സിബി ഐ അറസ്റ്റു ചെയ്തിരുന്നു. കൊച്ചിയിലെ സിബി ഐ ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റു.

ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം സിബി ഐ യുടെ ആവശ്യപ്രകാരം ആറു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കി.പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടു സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഏഴു പേരെയും സിബി ഐ അറസ്റ്റു ചെയ്തത്.സിബി ഐ തിരുവനന്തപുരം യൂനിറ്റാണ് അന്വേഷണ ചുമതല. കേസില്‍ പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എറണാകുളം സിജെഎം കോടതിയില്‍ കഴിഞ്ഞ 26ന് സിബിഐ എഫ്‌ഐആര്‍ നല്‍കിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പോലിസ് അറസ്റ്റു ചെയ്ത്‌വാഗമണ്‍ സ്വദേശിയായ രാജ്കുമാര്‍ പോലിസ് മര്‍ദനത്തെ തുടര്‍ന്ന് 2019 ജൂണ്‍ 21നു മരിച്ചെന്നാണ് കേസ്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. കസ്റ്റഡി മരണത്തെക്കുറിച്ച് ജസ്റ്റിസ് കെ നാരായണകുറുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

Tags:    

Similar News