നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ചു

ഈ മാസം എട്ടു വരെയുള്ള സയമം അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്ത സീറ്റുകള്‍ എട്ടിന് സംസ്ഥാന ക്വാട്ടയിലേക്ക് മാറ്റും.

Update: 2020-12-01 07:45 GMT

തിരുവനന്തപുരം: നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്‌മെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ അലോട്ട്‌മെന്റ് ഫലം മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. 15 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ടയില്‍ വരുന്ന സീറ്റുകളുടെ അലോട്ട്‌മെന്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. സെന്‍ട്രല്‍ സര്‍വകലാശാലകള്‍, എയിംസ്, ജിപ്മര്‍, ഇ.എസ്.ഐ.സി, എ.എഫ്.എം.സി തുടങ്ങിയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം ഈ പട്ടികയില്‍ നിന്നായിരിക്കും.

വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാൻ http://mcc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. നവംബര്‍ 20 നാണ് രണ്ടാംഘട്ട സീറ്റ് അലോട്ടമെന്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. നവംബര്‍ 24 വരെ ചോയ്‌സുകള്‍ ഫില്‍ ചെയ്യാനും ലോക്ക് ചെയ്യാനും അവസരം നല്‍കിയിരുന്നു. ഈ മാസം എട്ടു വരെയുള്ള സയമം അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്ത സീറ്റുകള്‍ എട്ടിന് സംസ്ഥാന ക്വാട്ടയിലേക്ക് മാറ്റും.

Tags:    

Similar News