കൊവിഡ് പ്രതിരോധം; തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍

ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാര്‍ഡ്/ഡിവിഷന്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Update: 2020-07-29 00:58 GMT

തൃശൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാര്‍ഡ്/ഡിവിഷന്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 22ാം ഡിവിഷന്‍, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ 16, 18, 20 വാര്‍ഡുകള്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷനിലെ 36ാം ഡിവിഷന്‍, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ മൂന്ന്, 20, 21, 22 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് വാര്‍ഡ്/ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും. 

Tags:    

Similar News