കൊല്ലത്തെ പുതിയ കൊവിഡ് കേസുകള്‍: കല്ലുവാതുക്കല്‍, ഓച്ചിറ ഗ്രാമപ്പഞ്ചായത്തുകളിലും നിരോധനാജ്ഞ

റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, സിവില്‍ സപ്ലൈസ്, അനുബന്ധ സ്ഥാപനങ്ങള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം കടത്തിവിടും.

Update: 2020-04-29 16:59 GMT

കൊല്ലം: ജില്ലയില്‍ കൊവിഡ് 19 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കല്ലുവാതുക്കല്‍, ഓച്ചിറ ഗ്രാമപ്പഞ്ചായത്തുകളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി. ഇവിടങ്ങളില്‍ അഞ്ച് ആളുകളില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അടുത്തുള്ള ആളുമായി ഒരുമീറ്റര്‍ അകലം പാലിച്ചിരിക്കണം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, സിവില്‍ സപ്ലൈസ്, അനുബന്ധ സ്ഥാപനങ്ങള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം കടത്തിവിടും. പുനലൂര്‍ നഗരസഭയിലെ 17ാം വാര്‍ഡ്, കുളത്തൂപ്പുഴ, നിലമേല്‍, തൃക്കരുവ, ചാത്തന്നൂര്‍ എന്നിവയ്ക്ക് പുറമേ നെടുമ്പനയിലെ 16, 17 വാര്‍ഡുകളും പോരുവഴി ഗ്രാമപ്പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകളും കര്‍ശന നിയന്ത്രണത്തില്‍ തുടരും.

കൊല്ലം ജില്ലയില്‍ ഇന്ന് ആറുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യാതൊരുവിധ ലൈസന്‍സുമില്ലാതെ തെരുവോരങ്ങളിലും വീടുവീടാന്തരവും കച്ചവടം നടത്തുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരം കച്ചവടങ്ങള്‍ കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അപകടകരമാവാം. പൊതുജനങ്ങള്‍ ഇതില്‍ ജാഗ്രതപുലര്‍ത്തണമെന്നും ഇവരില്‍നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News