കൂടുതല്‍ കൊവിഡ് കേസുകള്‍; പോലിസ് ആസ്ഥാനം ഇന്നും തുറക്കില്ല

അവശ്യസാഹചര്യങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂം മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ പൂര്‍ണതോതില്‍ പോലിസ് ആസ്ഥാനം പ്രവര്‍ത്തിക്കും.

Update: 2020-08-03 03:44 GMT

തിരുവനന്തപുരം: കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നും പോലിസ് ആസ്ഥാനം തുറക്കില്ല. അവശ്യസാഹചര്യങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂം മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ പൂര്‍ണതോതില്‍ പോലിസ് ആസ്ഥാനം പ്രവര്‍ത്തിക്കും.

പോലിസ് ആസ്ഥാനത്ത് ജോലിചെയ്യുന്ന രണ്ട് പോലിസുകാര്‍ക്കുകൂടിയാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പോലിസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വഴുതക്കാടുള്ള പോലിസ് ആസ്ഥാനം ആഗസ്ത് ഒന്നിന് അടച്ചത്. 

Tags:    

Similar News