കേരളത്തിലേക്കുള്ള യാത്രാരേഖകളില്ലാത്ത മലയാളികളെ ഇനി തമിഴ്‌നാട്ടില്‍ തടയും

ഇന്ന് മുതല്‍ തമിഴ്‌നാട്ടില്‍ പരിശോധന ശക്തമാക്കും. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ തമിഴ്‌നാട് പൊലീസ് മേധാവി ജെ.കെ ത്രിപാഠിയുമായി നടത്തിയ ചര്‍ച്ചയിലാണ്പാസില്ലാത്ത യാത്രക്കാരെ തിരിച്ചയക്കാന്‍ തീരുമാനിച്ചത്.

Update: 2020-05-11 02:45 GMT

തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രയ്ക്ക് പാസ് അടക്കമുള്ള യാത്രരേഖകള്‍ കൈവശമില്ലാത്ത മലയാളികളെ ഇന്ന് മുതല്‍ തമിഴ്‌നാട്ടില്‍ തടയും. ഇതിനായി ഇന്ന് മുതല്‍ തമിഴ്‌നാട്ടില്‍ പരിശോധന ശക്തമാക്കും. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ തമിഴ്‌നാട് പൊലീസ് മേധാവി ജെ.കെ ത്രിപാഠിയുമായി നടത്തിയ ചര്‍ച്ചയിലാണ് റോഡ് പരിശോധന നടത്തി പാസില്ലാത്ത യാത്രക്കാരെ പിടികൂടി തിരിച്ചയക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ പാസില്ലാതെ നിരവധി മലയാളികള്‍ എത്തിയതും കുടുങ്ങികിടന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് പുതിയ നടപടി.

കേരള, വാളയാറിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ അന്‍പതിലധികം പേരാണ് മതിയായ യാത്രപാസില്ലാതെ കഴിഞ്ഞ ദിവസം എത്തിയത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മടങ്ങുന്ന ചെന്നൈ മുതല്‍ ചെക്ക് പോസ്റ്റുകള്‍ വരെയുള്ള റോഡുകളില്‍ എല്ലാ വാഹനങ്ങളും പരിശോധിക്കും. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും യാത്ര പാസുകളില്ലാത്തവരെ വന്ന സ്ഥലങ്ങളിലേക്കു മടക്കിവിടും. നിലവില്‍ ഏതെങ്കിലു ഒരു പാസുള്ളവരെ യാത്ര തുടരാന്‍ തമിഴ്‌നാട് അനുവദിച്ചിരുന്നു. ഇതു നിര്‍ത്താമെന്ന് ത്രിപാഠി ഉറപ്പുനല്‍കി.  

Tags:    

Similar News