ലഹരിമരുന്നുകളുമായി ഡി ജെ പാര്‍ടി നടത്തിപ്പുകാരായ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

ബാംഗ്ലൂര്‍ വൈറ്റ് സിറ്റി ലേഔട്ടില്‍ അഭയ് രാജ് (25). തൃപ്പൂണിത്തുറ എരൂര്‍ കുരിക്കല്‍ വീട്ടില്‍ നൗഫല്‍ (22) എന്നിവരെയാണ് ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്)ഉം മരട് പോലിസും ചേര്‍ന്ന് വൈറ്റില ഭാഗത്ത് നിന്നും പിടികൂടിയത്. അതീവ മാരകമായ 38 എക്സ്റ്റസി പില്‍സും 5 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടിയതായി പോലിസ് പറഞ്ഞു

Update: 2019-12-30 12:10 GMT

കൊച്ചി; ലഹരിമരുന്നുകളുമായി ഡി ജെ പാര്‍ടി നടത്തിപ്പുകാരായ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയിലായി. ബാംഗ്ലൂര്‍ വൈറ്റ് സിറ്റി ലേഔട്ടില്‍ അഭയ് രാജ് (25). തൃപ്പൂണിത്തുറ എരൂര്‍ കുരിക്കല്‍ വീട്ടില്‍ നൗഫല്‍ (22) എന്നിവരെയാണ് ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്)ഉം മരട് പോലിസും ചേര്‍ന്ന് വൈറ്റില ഭാഗത്ത് നിന്നും പിടികൂടിയത്. അതീവ മാരകമായ 38 എക്സ്റ്റസി പില്‍സും 5 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടിയതായി പോലിസ് പറഞ്ഞു. പിടികൂടിയ ഗുളികകളെ ഉപഭോക്താക്കളുടെയിടയില്‍ ഡോങ്കിയെന്നും, യുവതീയുവാക്കളുടെയും, കമിതാക്കളുടെയും ലഹരിയായതുകൊണ്ട് ഇതിനെ ലവ്പില്‍ എന്നുമാണ് അറിയപ്പെടുന്നത്.


ബാംഗ്ലൂരില്‍ സ്ഥിര താമാസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ അഭയ് രാജും, തൃപ്പൂണിത്തുറ സ്വദേശി നൗഫലും ഡി ജെ പാര്‍ട്ടിയുടെ കോഡിനേറ്റര്‍മാരാണ്. ഇവര്‍ ബാംഗ്ലൂരിലെ ലഹരി മാഫിയ ബന്ധങ്ങള്‍ ഉപയോഗിച്ച് ലഹരി മരുന്നുകള്‍ ശേഖരിച്ച് കേരളത്തില്‍ ഡി ജെ പാര്‍ട്ടികളിലും മറ്റും വില്‍പ്പന നടത്തി വരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു.കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഡി ജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നവരാണ് പിടിയിലായവര്‍. അഭയ് രാജ് സ്്കാര്‍ ഫേസ് എന്നും നൗഫലിനെ ആലി ഹുക്ക് എന്നുമാണ്് പാര്‍ട്ടികളില്‍ അറിയപ്പെട്ടിരുന്നത്. പാര്‍ട്ടികള്‍ സംഘടിപ്പിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വിറ്റഴിക്കകയായിരുന്നു ഇവരുടെ ലക്ഷ്യം.പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാര്‍ഗമായിരുന്നു ഡി ജെ പാര്‍ട്ടികള്‍.


പുതുവര്‍ഷത്തോട് അനുബന്ധിച്ച് ഡിസംബര്‍ 31 ന് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ പാര്‍ട്ടി അറേഞ്ച് ചെയ്തിരുന്നു. അതിനായി എത്തിച്ച മയക്കുമരുന്നുകള്‍ സഹിതം പാര്‍ട്ടിക്കുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് ഇവര്‍ പിടിയിലായത്. മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികളാണ് ഇന്‍സ്‌പെക്ടര്‍ ജനറലും കൊച്ചി പോലീസ് കമ്മീഷണറുമായ വിജയ് സാഖറേയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്.മരട് പോലിസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്ന് കമ്മീഷണര്‍ അറിയിച്ചു.പുതുവത്സരാഘോഷങ്ങളിലേക്കും മറ്റും വേണ്ടിയുള്ള മയക്കുമരുന്ന് കടത്ത് കണ്ടെത്തി പിടികൂടുന്നതിനായി 100 പോലീസ് ഉദ്യോഗസ്ഥരെയും 15 ഡാന്‍സാഫ് ടീം അംഗങ്ങളെയും കമ്മീഷണറേറ്റില്‍ വിന്യസിച്ചിട്ടുണ്ട്.കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം അസി. കമ്മീഷണ്‍ എസ് ടി സുരേഷ് കുമാര്‍, ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍, സാജന്‍ ജോസഫ് ,മരട് സബ് ഇന്‍സ്‌പെക്ടര്‍, റിജിന്‍ എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. 

Tags:    

Similar News