നിപ വ്യാപനം; കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും; ക്ലാസുകള്‍ ഓണ്‍ലൈനില്‍

Update: 2023-09-16 09:28 GMT

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. അങ്കണവാടികള്‍ക്കും മദ്രസ്സകള്‍ക്കും നടപടി ബാധകമാണ്. ഒരു കാരണവശാലും വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങളിലേക്ക് വരാന്‍ പാടില്ലെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

അതേസമയം, പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരുന്നതാണ്. ഇതുസംബന്ധിച്ച് സര്‍ക്കാറില്‍ നിന്നും നിര്‍ദേശം ലഭിക്കുന്നതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ദുരന്തരനിവാരണ നിയമം സെക്ഷന്‍ 26, 30, 34 എന്നിവ പ്രകാരമാണ് കലക്ടറുടെ നടപടി.

Tags:    

Similar News