നിപ ബാധിതന്‍ സുഖം പ്രാപിക്കുന്നു;ഐസൊലേഷന്‍ വാര്‍ഡിലെ ഏഴു രോഗികള്‍ക്കും നിപയില്ലെന്ന് സ്ഥിരീകരണം

കഴിഞ്ഞ 48 മണിക്കൂറായി രോഗിയ്ക്ക് പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നു. മറ്റു ചികിത്സകള്‍ തുടരുന്നതിന് ഇവരില്‍ ഒരാളെ വാര്‍ഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റി

Update: 2019-06-11 12:16 GMT

കൊച്ചി; നിപ ബാധിതനായ എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശിയായ യുവാവിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ 48 മണിക്കൂറായി രോഗിയ്ക്ക് പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നു. മറ്റു ചികിത്സകള്‍ തുടരുന്നതിന് ഇവരില്‍ ഒരാളെ വാര്‍ഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റി. നിപ ബാധ സംശയിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ ഇന്നലെ പരിശോധിച്ച 5 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇതു കൂടാതെ 10 സാമ്പിളുകളുടെ പരിശോധന നടന്നു വരുന്നു.നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റിലുള്ള 329 പേരില്‍ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. പട്ടികയില്‍ ഉള്ള 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമുള്‍പ്പെട്ടവരാണ്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വിദഗ്ദ സംഘം നടത്തുന്ന പരിശോധന തുടരുകയാണ്.ആലുവ പാലസില്‍ 45 വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു.നാളെ പറവൂര്‍ മേഖലയില്‍ നിന്ന് വവ്വാലിന്റെ സാംപിളുകള്‍ ശേഖരിക്കും.

Tags:    

Similar News