നിപ: എറണാകുളം കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു
1077 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് നിപ യെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാം. വിദഗ്ദ്ധ ഡോക്ടര്‍മാരാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നത്
കൊച്ചി: നിപയെ കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിപ്പിക്കാനും എറണാകുളം കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കലക്ടറേറ്റിലെ ജില്ലാ അടിയന്തിര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രത്തോട് ചേര്‍ന്നാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. 1077 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് നിപ യെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാം. വിദഗ്ദ്ധ ഡോക്ടര്‍മാരാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പോലീസ്,ഫയര്‍,റവന്യൂ,ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരുമുണ്ട്. നിപയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും ഇവിടെ നിന്നാണ്.