നിയമസഭാ തിരഞ്ഞെടുപ്പ്: തന്നെ കാലുവാരി തോല്‍പിച്ച കായംകുളത്ത് ഒരു കാരണവശാലും മല്‍സരിക്കില്ല: മന്ത്രി ജി സുധാകരന്‍
രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവുമില്ലാതെയാണ് തന്നെ കാലുവാരി തോല്‍പ്പിച്ചത്.ആ സംസ്‌ക്കാരം അവിടെ ഇപ്പോഴും മാറിയിട്ടില്ല.എന്നാല്‍ ഇത്തവണ വീണ്ടും സിപിഎം അവിടെ ജയിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ കാലുവാരി തോല്‍പ്പിച്ച കായംകുളത്ത് ഒരു കാരണവശാലും താന്‍ വീണ്ടും മല്‍സരിക്കാനില്ലെന്ന് അമ്പലപ്പുഴ എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ജി സുധാകരന്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തല്ലിക്കൊന്നാല്‍ പോലും താന്‍ കായം കുളത്ത് മല്‍സരിക്കില്ല.മുഖത്തോട്ടല്ല. കാലിലാണ് നോക്കുന്നത്.രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവുമില്ലാതെയാണ് തന്നെ കാലുവാരി തോല്‍പ്പിച്ചത്.ആ സംസ്‌ക്കാരം അവിടെ ഇപ്പോഴും മാറിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
എന്നാല്‍ ഇത്തവണ വീണ്ടും സിപിഎം അവിടെ ജയിക്കും.പഴയസ്ഥിതിയൊന്നുമല്ല ഇപ്പോള്‍. അന്ന് അങ്ങനെ ചെയ്തതില്‍ ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് വലിയ വിഷമമുണ്ട്.കഴിഞ്ഞ അഞ്ചു വര്‍ഷമായി നിലവിലെ എല്‍എ അവിടെ എല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു. കായംകുളത്തെ സംബന്ധിച്ച് ആളുണ്ട്.അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.പുതിയ പുതിയ ആളുകള്‍ മല്‍സരിക്കുന്നതിനായി വരുന്നതിന് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.പാര്‍ടിയാണ് എല്ലാം തീരുമാനിക്കുന്നത്.സീറ്റുകള്‍ സംബന്ധിച്ച് യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി ജി സുധാകരന്‍ പറഞ്ഞു.