ഒഡീഷയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍

കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവുമായി എത്തിയ ഇയാളെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നുമാണ് പോലിസ് പിടികൂടിയത്.ഇയാളില്‍ നിന്നും 1250 ഗ്രാം കഞ്ചാവ് പിടികൂടിയതായും പോലിസ് പറഞ്ഞു

Update: 2019-06-29 09:02 GMT

കൊച്ചി: ഒഡീഷയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍.ഒഡീഷ,റായിഗഡ, ചന്ദന്‍പൂര്‍, ഇന്ദിരാ നഗര്‍ കോളനിയില്‍ സീബ ഡഗ്രി(43)യാണ്  പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്.കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവുമായി എത്തിയ ഇയാളെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നുമാണ് പോലിസ് പിടികൂടിയത്.ഇയാളില്‍ നിന്നും 1250 ഗ്രാം കഞ്ചാവ് പിടികൂടിയതായും പോലിസ് പറഞ്ഞു.പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി എ ഫൈസല്‍,സബ്ഇന്‍സ്‌പെക്ടര്‍ കെ പി എല്‍ദോസ്,സീനിയര്‍ സിപിഒ വിനോദ് ,ദിലീപ്,രാജീവ്,സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.സംസ്ഥാനത്ത് അടുത്തകാലത്തായി ഏറ്റവും അധികം കഞ്ചാവ് പിടികൂടിയത് പെരുമ്പാവൂരിലാണ്. 117 കിലോയോളം കഞ്ചാവാണ് പിടിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ പ്രദേശങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് വ്യാപകമായി വിദ്യാര്‍ഥികള്‍ക്കിടിയില്‍ വില്‍പന നടത്തിവരുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു.തൊഴിലാളികളുടെ എണ്ണക്കൂടുതലും പോലിസ് സ്റ്റേഷനുകളിലെ അംഗബലം കുറവും മൂലമാണ് പോലിസിന് ഇതിനെതിരെ നൂറു ശതമാനവും ഫലപ്രദമായി നടപടിയെടുക്കാന്‍ കഴിയാത്തതെന്ന് പോലിസ് തന്നെ പറയുന്നു. താരതമ്യേന അംഗബലം വളരെ കുറവായ പെരുമ്പാവൂര്‍ പോലിസ് സ്റ്റേഷനില്‍ മറ്റു പോലിസ് സ്റ്റേഷനുകളിലേയും എക്‌സൈസിനേയും അപേക്ഷിച്ച് ഗഞ്ചാവ് കേസുകള്‍ കൂടുതല്‍ പിടി കൂടുന്നുണ്ട് കഴിഞ്ഞ മാസം മാത്രം ഇരുപത്തി അഞ്ചോളം കഞ്ചാവു കേസുകളാണ് പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവധി ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇതര സംസ്ഥാനക്കാര്‍ എത്തുന്ന സ്ഥലമാണ് പെരുമ്പാവൂര്‍. ഇത് മുതലെടുത്താണ് ഗഞ്ചാവ് കൈമാറുന്ന സ്ഥലമായി ഇതര സംസ്ഥാനക്കാര്‍ പെരുമ്പാവൂരിനെ ഉപയോഗിക്കുന്നത്.

Tags:    

Similar News